തദ്ദേശ തിരഞ്ഞെടുപ്പ്‌: അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 11-ന്‌ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം ; സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക നവംബര്‍ 11-ന്‌ പ്രസിദ്ധീകരിക്കുമെന്ന്‌ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.

നവംബര്‍ 10 ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പട്ടിക പ്രസിദ്ധീകരിക്കുവാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു..

എന്നാല്‍ ഏതാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക്‌ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടതിനാലാണ്‌ ഒരു ദിവസം കൂടി സമയം അനുവദിച്ചത്‌. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്‌ 10-ാം തീയതി തന്നെ പട്ടിക പ്രസിദ്ധീകരിക്കാവുന്നതാണ്‌

Share news
error: Content is protected !!
Scroll to Top