കോവിഡ്‌ നിയന്ത്രിണങ്ങള്‍ കാറ്റില്‍ പറത്തുന്നു. : പരപ്പനങ്ങാടിയില്‍ ടര്‍ഫ്‌ ഗ്രൗണ്ടുകളോട്‌ മൃദുസമീപനമെന്ന്‌ ആക്ഷേപം

പരപ്പനങ്ങാടി:  കോവിഡ്‌ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി പരപ്പനങ്ങാടിയിലെ ടര്‍ഫ്‌ ഗ്രൗണ്ടുകള്‍.

കഴിഞ്ഞ ദിവസം നഗരസഭ മോണിറ്ററിങ്ങ്‌ കമ്മറ്റി പുറത്തുവിട്ട നിയന്ത്രണ ഇളവുകളുടെ ഭാഗമായാണ്‌ സമയനിയന്ത്രണമില്ലാതെ ടര്‍ഫ്‌ ഗ്രൗണ്ടുകളില്‍ കളി പുനരാരംഭിച്ചത്‌.

എന്നാല്‍ സംസ്ഥാനത്ത്‌ നവംബര്‍ 15 വരെ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ഇത്തരം ഇളവുകള്‍ അനുവദിക്കരുതെന്ന്‌ റവന്യൂ വകുപ്പ്‌ രേഖാമൂലം ആവിശ്യപ്പെട്ടു. ഇതേ തുടര്‍ന്ന്‌ നഗരസഭ ഇത്തരം ഇളവുകള്‍ പിന്‍വലിച്ചുകൊണ്ട്‌ നവംബര്‍ ഏഴാം തിയ്യതി തന്നെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയാണ്‌ ഇപ്പോളും ടര്‍ഫ്‌ ഗ്രൗണ്ടുകളില്‍ നിര്‍ബാധം കളി തുടരുന്നത്‌.

 

കഠിന ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളെ വരെ മാസ്‌ക്‌ കൃത്യമായി ധരിക്കാത്തതിന്‌ നടപടി സ്വീകരിക്കുന്ന പോലീസ്‌ ഇത്തരം നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണെന്നാണ്‌ നാട്ടുകാരുടെ ആക്ഷേപം

Share news
error: Content is protected !!
Scroll to Top