യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിക്കും സുഹൃത്തു ക്കള്‍ക്കും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

കൊച്ചി: അശ്ലീല യുട്യൂബറെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി.

ജാമ്യാപേക്ഷ പരിഗണിക്കവെ നിയമം കയ്യിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാകണമെന്നും കോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു.
പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായാണ് തങ്ങള്‍ വിജയ് പി നായരുടെ താമസസ്ഥലത്ത് പോയതെന്നാണ് ജാമ്യഹരജിയില്‍ പറയുന്നത്.

സത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ അശ്ലീല യൂട്യൂബ് ചനല്‍ നടത്തിയ വിജയ് പി നായരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സാമൂഹ്യപ്രവര്‍ത്തകരായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയും ഇയാളുടെ മുഖത്ത് കറുത്ത മഷിയൊഴിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top