തിരുവനന്തപുരം: പാലാ,കോതമംഗലം, മലപ്പുറം മുനിസിപ്പാലിറ്റികള്‍, കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ അയിരൂര്‍, മൈലപ്ര ഗ്രാമ പഞ്ചായത്തുകള്‍, എറണാകുളം ജില്ലയിലെ കാലടി, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തുകള്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത,് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണ നിയോജക മണ്ഡലങ്ങള്‍/വാര്‍ഡുകള്‍ നിര്‍ണ്ണയിക്കാന്‍ പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.
ഇന്ന് (നവംബര്‍ 11) നറുക്കെടുപ്പ് നടത്താനാണ് നിര്‍ദ്ദേശം. മുനിസിപ്പാലിറ്റികളില്‍ അതത് നഗരകാര്യ ജോയിന്റ് ഡയറക്ടര്‍മാരെയും ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളില്‍ അതത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലേക്കായി നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണ സ്ഥാനങ്ങള്‍ ആവര്‍ത്തനക്രമമനുസരിച്ച് നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്ന പ്രക്രിയ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പുനര്‍ വിജ്ഞാപനം നടത്തിയത.്




