മൈസൂരു: പ്രീ വെഡ്ഡിംഗ് ഷൂട്ടിനിടെ വരനും വധുവിനും ദാരുണാന്ത്യം. ചന്ദ്രു(28), ശശികല(20) എന്നിവരാണ് മരിച്ചത്. കാവേരി നദിയില്‍ വെച്ച് ഫോട്ടോ ഷൂട്ടിനിടെ വള്ളം മറിഞ്ഞാണ് അപകടം സംഭവിച്ചത്.
നവംബര്‍ 22 നാണ് ഇവരുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്.
ഫോട്ടോ ഷൂട്ടിനായി ഇരുവരും രണ്ടു ബന്ധുക്കളോടൊപ്പം ഫോട്ടോ ഗ്രാഫറുമായാണ് വള്ളത്തില്‍ കയറിയത്. ഫോട്ടോ എടുക്കുന്നതിനിടെ ബലാന്‍സ് തെറ്റി തോണി മറിയുകയായിരുന്നു. ഇരുവര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു.
ഇരുവരുടെ മൃതദേഹം പോലീസ് ഫയര്‍ഫോഴ്‌സ് ,എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ എന്നിവരാണ് കണ്ടെടുത്തത്.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




