തിരൂരങ്ങാടി: വീട്ടില്‍ മൊബൈല്‍ റേഞ്ച് കിട്ടാത്തതിനാല്‍ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ കാറുമായി റോഡില്‍ ഇറങ്ങിയ അദ്ധ്യാപകന്‍ രാത്രിയില്‍ പെരുവഴിയില്‍ കുടുങ്ങി.യോഗത്തിന്റെ തിരക്കില്‍ ഹെഡ് ലൈറ്റ് ഓഫ് ചെയ്യാന്‍ മറന്നതിനെ തുടര്‍ന്ന് ബാറ്ററി ചാര്‍ജ് തീര്‍ന്ന് റോഡില്‍ അകപ്പെട്ട അദ്ധ്യാപകന് കാര്‍ നന്നാക്കി സഹായമായത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരയിരുന്നു.
മോട്ടോര്‍വാഹനവകുപ്പിന് നന്ദി അറിയിച്ച് അധ്യാപകന്‍
ഗള്‍ഫില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കളില്‍ നിന്ന് അവിടെയുളള പോലീസ് റോഡ് സുരക്ഷാ സംവിധാനങ്ങളുടെ സേവന മികവുകളെ കുറിച്ച് കേള്‍ക്കാറുളളത് പോലെ നമ്മുടെ നാട്ടിലും ഉണ്ട് അത്തരം സഹായങ്ങള്‍ ലഭിച്ചതില്‍ അത്ഭുതപ്പെട്ടുകൊണ്ട്
ഫെയ്‌സ് ബുക്കില്‍ എഴുതിയ കുറിപ്പാണ് സംഭവം പുറത്തറിയിച്ചത്. ഇതോടെ മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് അഭിനന്ദന പ്രവാഹമെത്തുകയാണ്.
അരിബ്ര ജി വി എച്ച് സ്‌കൂളിലെ ജബീര്‍ പറവത്താണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.30 ന് വഴിയില്‍ കുടുങ്ങിയത്.മലപ്പുറം നൂറാടി പാലത്തിന് സമീപത്തുള്ള പാലത്തിന് മുകളിലാണ് ജബീര്‍ മൊബൈല്‍ റേഞ്ച് കണ്ടെത്തിയത്. ഓണ്‍ലൈന്‍ യോഗം കഴിഞ്ഞ് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കിയപ്പോഴാണ് ബാറ്ററി ചാര്‍ജ് പൂര്‍ണമായും നഷ്ടമായ കാര്യം അറിയുന്നത്. സുഹൃത്തുക്കളെ വിളിച്ചുവരുത്തി കാര്‍ തള്ളി സ്റ്റാര്‍ട്ട് ആക്കാന്‍ ശ്രമിച്ചെങ്കിലും സ്റ്റാര്‍ട്ടാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ബാറ്ററി മാറ്റി മറ്റൊരെണ്ണം വെച്ച് സ്റ്റാര്‍ട്ട് ചെയ്യാനായി ശ്രമം. പക്ഷേ അതിനു വേണ്ട ഉപകരണങ്ങള്‍ ഒന്നും തന്നെ ഇവരുടെ കയ്യില്‍ ഇല്ലായിരുന്നു. ഇതിനിടെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡ് അതുവഴി വന്നത്. കാര്‍ കേടാണെന്ന് കണ്ടതോടെ ഉദ്യോഗസ്ഥര്‍ മെക്കാനിക്കുമാരായി ബാറ്ററി മാറ്റിവെച്ച് കാര്‍ സ്റ്റാര്‍ട്ടാക്കി നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ബി ജയപ്രകാശ്, ഷാജി വര്‍ഗീസ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സയ്യിദ് മഹ് മൂദ്, എന്നിവരാണ് അധ്യാപകന് സഹായകരമായി എത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ജില്ല ആര്‍ടിഒ ടി ജി ഗോകുലിന്റെ നിര്‍ദ്ദേശപ്രകാരം രാത്രികാലങ്ങളില്‍ നടത്തുന്ന പരിശോധനയുടെ ഫലമായി നിരത്തുകളില്‍ കുടുങ്ങി കിടക്കുന്ന നിരവധി വാഹനങ്ങള്‍ക്ക് പലപ്പോഴായി സഹായമെത്തിച്ചു നല്‍കുന്നതും,അപകടമരണങ്ങള്‍ കുറക്കുവാന്‍ സാധിച്ചത് ശ്രദ്ധേയമായ നേട്ടമാണ്.




