Section

malabari-logo-mobile

ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി രാജിവെച്ചു

HIGHLIGHTS : പട്‌ന: വിശ്വാസവോട്ടില്‍ പരാജയപ്പെടുമെന്ന് ഉറപ്പായ ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി രാജിവെച്ചു. പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന...

manjhi_650_091214123725പട്‌ന: വിശ്വാസവോട്ടില്‍ പരാജയപ്പെടുമെന്ന് ഉറപ്പായ ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി രാജിവെച്ചു. പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന മഞ്ജി വിശ്വാസവോട്ടിന് തൊട്ടുമുമ്പാണ് രാജിവെച്ചത്. രാജിവെക്കില്ലെന്നും വിശ്വാസവോട്ട് തേടുമെന്നുമാണ് പാര്‍ട്ടിയെ ധിക്കരിച്ച് മഞ്ജി നേരത്ത പ്രഖ്യാപിച്ചിരുന്നത്. മഞ്ജിയെയും അദ്ദേഹത്തെ അനുകൂലിക്കുന്ന എം എല്‍ എമാരെയും ജെ ഡി യു നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

രാജിവെച്ചതിനൊപ്പം ബിഹാര്‍ അസംബ്ലി പിരിച്ചുവിടാനും മഞ്ജി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. മഞ്ജി രാജിവെച്ചതോടെ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിക്ക് മുന്നില്‍ രണ്ട് സാധ്യകളാണുള്ളത്. ഒന്നുകില്‍ മഞ്ജിയുടെ ശുപാര്‍ശ അംഗീകരിച്ച് അസംബ്ലി പിരിച്ചുവിടാം. അല്ലെങ്കില്‍ നിതീഷ് കുമാറിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാം.

sameeksha-malabarinews

വിശ്വാസവോട്ടില്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയെ പിന്തുണക്കാനാണ് ബി ജെ പി തീരുമാനിച്ചത്. ബിഹാറില്‍ 87 എം എല്‍ എമാരുണ്ട് പാര്‍ട്ടിക്ക്. ജെ ഡി യുവിന്റെ 12 ഉം നാല് സ്വതന്ത്രരും ചേര്‍ന്നാലും 103 പേരുടെ പിന്തുണ മാത്രമേ മഞ്ജിക്കുള്ളൂ. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് ഇനിയും 8 മാസം കൂടി ബാക്കിയുണ്ട്.

243 അംഗ ബിഹാര്‍ അസംബ്ലിയില്‍ നിതീഷ് കുമാറിന് 130 എം എല്‍ എമാരുടെ പിന്തുണയുണ്ട്. ജെ ഡി യുവിന്റെ 99 എം എല്‍ എമാര്‍ക്കൊപ്പം ലാലു പ്രസാദ് യാദവിന്റെയും കോണ്‍ഗ്രസിന്റെയും സി പി ഐയുടെയും എം എല്‍ എമാര്‍ നിതീഷിനെ പിന്തുണക്കും. 1 സ്വതന്ത്രനും നിതീഷിനൊപ്പമുണ്ട്. നിതീഷിന് മുഖ്യമന്ത്രിയാകാനാണ് മഞ്ജിയോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!