Section

malabari-logo-mobile

ലോകകപ്പ്: ന്യൂസിലന്‍ഡിന് മൂന്നാം വിജയം

HIGHLIGHTS : വെല്ലിംഗ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് വെല്ലിംഗ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ മൂന്നാ...

1424410476423വെല്ലിംഗ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ മൂന്നാം ജയം. കരുത്തരായ ഇംഗ്ലണ്ടിനെയാണ് ന്യൂസിലന്‍ഡ് തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 33.2 ഓവറില്‍ 123 റണ്‍സിന് ഓളൗട്ടായി. ന്യൂസിലന്‍ഡ് 12.2 ഓവറില്‍ രണ്ട് വിക്കറ്റു മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. മക്കുല്ലം, ഗുപ്ടില്‍ എന്നിവരാണ് പുറത്തായത്.

ലോകകപ്പിലെ അതിവേഗ അര്‍ധ സെഞ്ചുറിയോടെ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുല്ലമാണ് ന്യൂസിലന്‍ഡിനെ ജയിപ്പിച്ചത്. 18 പന്തില്‍ നിന്നായിരുന്നു മക്കല്ലത്തിന്റെ അര്‍ധ സെഞ്ചുറി. 25 പന്തുകള്‍ കളിച്ച മക്കുല്ലം 77 റണ്‍സെടുത്തു. ഏഴ് സിക്‌സും എട്ട് ഫോറും സഹിതമാണ് മക്കുല്ലം 77 ലെത്തിയത്. മാര്‍ട്ടിന്‍ ഗുപ്ടില്‍ 22 റണ്‍സ് നേടി പുറത്തായി.

sameeksha-malabarinews

സ്റ്റുവര്‍ട്ട് ബ്രോഡ് 2.2 ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്തു. ആകെ 3 സിംഗിളുകള്‍ മാത്രമാണ് മക്കുല്ലത്തിന്റെ 77 ല്‍ ഉള്ളത്. ബാക്കിയെല്ലാം സിക്‌സും ഫോറുമാണ്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ വേഗമേറിയ മൂന്നാമത്തെ അര്‍ധസെഞ്ചുറിയാണ് ഇത്. എ ബി ഡിവില്ലിയേഴ്‌സ് 16 പന്തിലും ജയസൂര്യ 17 പന്തിലും 50 ലെത്തിയിട്ടുണ്ട്.

നേരത്തെ ലോകകപ്പിലെ തന്നെ ഏറ്റവും കുറഞ്ഞ സ്‌കോറിലാണ് ഇംഗ്ലണ്ട് ഓളൗട്ടായത്. ഏഴു വിക്കറ്റ് വീഴ്ത്തിയ സൗത്തിയുടെ നേതൃത്വത്തിലാണ് ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കിയത്. ജോ റൂട്ട് (46) മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ചുനിന്നത്. ഓപ്പണര്‍ മോയിന്‍ അലി 20 റണ്‍സ് എടുത്തപ്പോള്‍ ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍ 17 റണ്‍സ് അടിച്ചു. ടിം സൗത്തിയാണു മാന്‍ ഓഫ് ദ മാച്ച്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!