Section

malabari-logo-mobile

ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗേ തിയേറ്റര്‍ വിട്ടു

HIGHLIGHTS : ലോകസിനിമയില്‍ തന്നെ ചരിത്രം സൃഷ്ടിച്ച ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗേ പ്രദര്‍ശനം അവസാനിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9.15ന്റെ പ്രദര്‍ശനത്തോടെയാണ്

dilwale-dulhania-le-jayenge-kajol-9820118-1280-544ലോകസിനിമയില്‍ തന്നെ ചരിത്രം സൃഷ്ടിച്ച ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗേ പ്രദര്‍ശനം അവസാനിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9.15ന്റെ പ്രദര്‍ശനത്തോടെയാണ് ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗേ പ്രദര്‍ശനം അവസാനിപ്പിച്ചത്. 1009 ആഴ്ചകള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചതിന്റെ റെക്കോര്‍ഡോടെയാണ് എക്കാലത്തെതും മികച്ച പ്രണയ ചിത്രങ്ങളിലൊന്നായ ഡി ഡി എല്‍ ജെ മറാത്ത മന്ദിറിന്റെ തിരശീല വിട്ടത്. ചിത്രം കഴിഞ്ഞ ഡിസംബറില്‍ ആയിരം ആഴ്ച പ്രദര്‍ശനം പൂര്‍ത്തിയായിരുന്നു.

ഇതേതുടര്‍ന്ന് ചിത്രം പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഷാരൂഖ് ഖാന്റെ ആരാധകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദര്‍ശനം തുടരാന്‍ തീരുമാനിച്ചത്. ആയിരം ആഴ്ച തികച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശന സമയം 11.30 എന്നത് 9.15 ആയി മാറ്റിയിരുന്നു. എന്നാല്‍ തീയറ്റര്‍ ജീവനക്കാര്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ 19 വര്‍ഷം നീണ്ട പ്രദര്‍ശനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

sameeksha-malabarinews

മറാത്ത മന്ദിര്‍ തീയറ്റര്‍ അധികൃതരും യഷ്രാജ് ഫിലിംസും സംയുക്തമായി നടത്തിയ കൂടിയാലോചനയിലാണ് പ്രദര്‍ശനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. 1995 ഒക്‌ടോബര്‍ 19നാണ് ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗേ റിലീസായത്. അവസാന പ്രദര്‍ശനത്തിലും ഇരുനൂറിലധികം പ്രേക്ഷകര്‍ ചിത്രം കാണുന്നതിന് എത്തിയിരുന്നു. ഷാരൂഖ് – കാജോള്‍ ജോടി തകര്‍ത്തഭിനയിച്ച ചിത്രം 1996 ല്‍ മികച്ച ചിത്രം, മികച്ച നടന്‍, മികച്ച നടി എന്നീ പുരസ്‌ക്കാരങ്ങള്‍ ഉള്‍പ്പെടെ പത്ത് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നേടിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!