കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; 1.89 കോടി രൂപ വില വരുന്ന സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. രണ്ട് കേസുകളിലായി 1.89 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്റെ ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 1473 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. പിന്നാലെ നടത്തിയ തെരച്ചിലില്‍ വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് 1774 ഗ്രാം സ്വര്‍ണവും കസ്റ്റംസ് കണ്ടെത്തി.

രണ്ട് സംഭവങ്ങളിലുമായി 24 കാരറ്റ് വരുന്ന 3.06 കിലോ ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top