മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; 2 പേര്‍ പിടിയില്‍

മലപ്പുറം കുളപ്പുറത്ത് ലോറിയില്‍ കടത്തികൊണ്ട് വന്ന 110 കിലോഗ്രാം കഞ്ചാവുമായി 2 പേര്‍ പിടിയില്‍. പാലക്കാട് മേലാര്‍കോട് സ്വദേശികളായ മനാഫ് (46), കുമാരൻ (61) എന്നിവരാണ് പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും തിരൂരങ്ങാടി എക്സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

കഞ്ചാവ് പിടിച്ചെടുത്ത സംഘത്തില്‍ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ റ്റി.അനികുമാറിനെ കൂടാതെ സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരായ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ റ്റി.ആര്‍.മുകേഷ്‌കുമാര്‍, എസ്.മധുസൂദനന്‍ നായര്‍, കെ.വി.വിനോദ്,അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ് ) എസ്.ജി.സുനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദലി, സുബിന്‍, വിശാഖ് എക്‌സൈസ് ഡ്രൈവര്‍മാരായ കെ രാജീവ്, വിനോജ് ഖാന്‍ സേട്ട് എന്നിവരും തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ പിള്ള, അസി:എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍മാരായ എസ് സുര്‍ജിത്ത്, പി പ്രഗേഷ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ് )രജീഷ്, എക്‌സ്സൈസ് ഡ്രൈവര്‍ അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top