അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് പൊലീസ് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയംപ്രതിരോധ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. പോലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നല്‍കുന്നത്.
സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും സൗജന്യമായി നല്‍കുന്ന പരിശീലനത്തിന് ജ്വാല 2.0 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. രണ്ട് ദിവസവും രാവിലെ ഒന്‍പത് മണി, 11 മണി, ഉച്ചയ്ക്ക് ശേഷം രണ്ട് മണി, നാലു മണി എന്നിങ്ങനെ നാലു ബാച്ചുകളിലാണ് പരിശീലനം. മലപ്പുറം ജില്ലയിലെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് TINYURL.COM/JWALA2 എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. 9846681818 എന്ന നമ്പറില്‍ കൂടുതല്‍ വിവിരങ്ങള്‍ ലഭിക്കും. വിവിധ ജില്ലകളിലെ പരിശീലനകേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് 04712318188 എന്ന നമ്പറിലും ബന്ധപ്പെടാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




