അനര്‍ഹമായി കൈവശം വെച്ചിരുന്ന റേഷന്‍ കാര്‍ഡുകള്‍ പിടികൂടി

കോഴിക്കോട്: അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ കാരശ്ശേരി പഞ്ചായത്തില്‍ കറുത്തപറമ്പ്, വലിയപറമ്പ് പ്രദേശങ്ങളില്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ കെ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ പരിേശാധന നടത്തി. ഏഴ് മുന്‍ഗണനാ കാര്‍ഡുകള്‍, എട്ട് എന്‍പിഎസ് കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു.

അനധികൃതമായി വാങ്ങിയ റേഷന്‍ സാധനങ്ങളുടെ കമ്പോള വില ഒടുക്കുന്നതിലേക്കായി കാര്‍ഡ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും താലൂക്കിലുടനീളം ശക്തമായ പരിേശാധന തുടരുമന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ഷെദീഷ് സി കെ , രമേഷ് കുമാര്‍ എ വി, വിഗീഷ്, ജീവനക്കാരനായ ഗിരീഷ് എന്നിവര്‍ പരിേശാധനയില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top