തിരൂര്‍: തിരൂരില്‍ അമ്മയും കാമുകനും ചേര്‍ന്നു 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. മൂന്ന് മാസം മുന്‍പ് കുഞ്ഞിനെ കൊന്നതാണെന്ന് അമ്മ ശ്രീപ്രിയ പൊലീസിന് മൊഴി നല്‍കി. കുഞ്ഞിനെ തമിഴ്നാട്ടുകാരനായ ജയസൂര്യനും അച്ഛനും ചേര്‍ന്നാണ് കൊന്നതെന്നും മൃതദേഹം ട്രെയിനില്‍ കൊണ്ടുപോയി തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് മൊഴിയില്‍ പറയുന്നത്.
ജയസൂര്യന്‍, ശ്രീപ്രിയ, ബന്ധുക്കള്‍ തുടങ്ങിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതി ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്. തിരൂര്‍ പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാല്‍ ബന്ധു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




