പരപ്പങ്ങാടി: ഏ ആര്‍ നഗര്‍ തലപ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ടുപേര്‍ പിടിയിലായി. മലപ്പുറം ഇടിമുഴിക്കല്‍ സ്വദേശി ഫിറോസ് എന്ന ഹസ്സന്‍ കുട്ടി (43),ഫറോക്ക് പെരുമുഖം സ്വദേശി അബ്ദുള്‍ ഖാദര്‍(44) എന്നിവരാണ് പിടികൂടിയത്.
ഇവര്‍ ആന്ധ്രയില്‍ നിന്ന് വില്‍പ്പനക്കായി കൊണ്ടുവരികയായിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. മലപ്പുറം കോഴിക്കോട് ജില്ലയിലെ മൊത്ത വിതരണക്കാരണ് പിടിയിലായിരിക്കുന്നത്.
പ്രതികള്‍ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഏ ആര്‍ നഗര്‍ തലപ്പാറയില്‍ വെച്ച് പിടികൂടുകയായിരുന്നു.
എക്‌സൈസ് സംഘം കഴിഞ്ഞ ഒരാഴ്ചയായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ജില്ലയിലെ വിവിധയിടങ്ങളിലേക്കുള്ള കഞ്ചാവാണിതെന്നും കൂടുതല്‍ കഞ്ചാവ് വരും ദിവസങ്ങളില്‍ എത്തേണ്ടതാണെന്നും പ്രതികള്‍ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പെരുവള്ളൂര്‍ ഭാഗത്ത് നിന്ന് 8 കിലോ കഞ്ചാവുമായി എക്‌സൈസ് പിടിയിലായ കടപ്പടി സ്വദേശികളായ പൂവത്തൊടി അബ്ദുള്‍ സമദ് (44) തടത്തില്‍കുണ്ട് സുലൈമാന്‍ (35) എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് കഞ്ചാവെത്തിച്ച് നല്‍കിയവരെക്കുറിച്ചും വിതരണം ചെയ്ത സ്ഥലത്തെക്കുറിച്ചും നടത്തിയ അന്യേഷണത്തിലാണ് പ്രതികള്‍ വലയിലായത് ഇവര്‍ സഞ്ചരിച്ച ഹോണ്ട സിറ്റി കാറും പിടിച്ചെടുത്തു.
പരപ്പനങ്ങാടി റേഞ്ച് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്രയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ടി. പ്രജോഷ് കുമാര്‍, പ്രദീപ് കുമാര്‍ കെ ,മുരളീധരന്‍ പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍ കെ, നിതന്‍ ചോമാരി, അരുണ്‍ പി, ജയകൃഷ്ണന്‍ എ. വനിത ഓഫീസര്‍മാരായ സിന്ധു പി, സ്മിത കെ എന്നിവരും പങ്കെടുത്തു.




