Section

malabari-logo-mobile

ജോ ബൈഡന്‍, കമല ഹാരിസ്‌……..അമേരിക്ക

HIGHLIGHTS : വാഷിങ്ങടണ്‍:  അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ടോടെ ഡമോക്രാറ്റിക്‌ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയ...

വാഷിങ്ങടണ്‍:  അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ടോടെ ഡമോക്രാറ്റിക്‌ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയിച്ചു. വൈസ്‌ പ്രസിഡന്റ്‌ ആയി ഇന്ത്യന്‍ വംശജ കമല ഹാരിസ്‌ വിജയിച്ചു. ബൈഡന്‌ ഇതുവരെ 7,48,57,880 ജനകീയ വോട്ട്‌ ലഭിച്ചു. ഇത്‌ എതിരാളി ട്രംപിനേക്കള്‍ 45 ലക്ഷത്തോളം അധികം വോട്ടാണ്‌.

ആദ്യഘട്ടത്തില്‍ ഇഞ്ചോടിഞ്ച്‌ പോരാട്ടം നടന്നതിന്‌ശേഷം ഇന്നലെ ചാഞ്ചാട്ട സംസ്ഥാനങ്ങളായ പെന്‍സിലില്‍ വാലിയ, നോവഡ എന്നീ സംസ്ഥാനങ്ങള്‍ കൂടി പിടിച്ചെടുത്തതോടെയാണ്‌ ബൈഡന്‍ ഭുരിപക്ഷം നേടിയത്‌. ബൈഡന്‌ 306 ഇലകട്രറല്‍ വോട്ട്‌ ലഭിക്കുമെന്നാണ്‌ കണക്കാക്കുന്നത്‌ നിലവില്‍ 214 ഇലക്ടറല്‍ വോട്ടുള്ള ട്രംപിന്‌ ഏറിയാല്‍ 229 വോട്ടാണ്‌ പ്രതീക്ഷിക്കുന്നത്‌.

sameeksha-malabarinews

അമേരിക്കയുെട 46ാമത്തെ പ്രസിഡന്റാണ്‌ ബൈഡന്‍. രണ്ട്‌ തവണ ബറാക്‌ ഒബാമയുടെ കീഴില്‍ വൈസ്‌ പ്രസിഡന്റായി. അമേരിക്കയുടെ ഏറ്റുവം പ്രായം കൂടിയ പ്രസിഡന്റാണ്‌ 77 കാരനായ ബൈഡന്‍.

ചരിത്രത്തിലാദ്യമായി വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജയായ വനിതായണ്‌ കമല ഹാരിസ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!