Section

malabari-logo-mobile

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം എൻ സിദ്ദീഖ് ഹാജി അന്തരിച്ചു

HIGHLIGHTS : തിരൂരങ്ങാടി:കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റും പൗര പ്രമുഖനും ആയ ചെമ്മാട് എം എൻ സിദ്ദീഖ് ഹാജി അന്തരിച്ചു. 73 വയസ്സായിരുന്നു. അസുഖബാധിതനാ...

തിരൂരങ്ങാടി:കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റും പൗര പ്രമുഖനും ആയ ചെമ്മാട് എം എൻ സിദ്ദീഖ് ഹാജി അന്തരിച്ചു. 73 വയസ്സായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.

സുന്നി മാനേജ്മെന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, മഞ്ചേരി ജാമിഅ ഹിക്കമിയ്യ ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

sameeksha-malabarinews

ഭാര്യ: ഉമ്മയ്യ മുണ്ടോളി. മക്കൾ: ഷക്കീല, മെഹറുന്നിസ, മുഹമ്മദ് റഫീഖ്, റജീന, സർജീന. മരുമക്കൾ: അബ്ദുറഹ്മാൻ ഊരകം, ആരിഫ് കെവി മാനിപുരം, ഫിജൂല എൻ സി, തമീം കൊടുവള്ളി, ജംഷാദ് പാറക്കൽ മണ്ണാർക്കാട്.

സഹോദരങ്ങൾ: എം എൻ കുഞ്ഞഹമ്മദ് ഹാജി (കെപിസിസി അംഗം), ഹംസത്ത് ഹാജി, അബ്ദുറഷീദ്, ഫാത്തിമ, സൈനബ, മറിയുമ്മ, സഫിയ, നഫീസ, പരേതരായ കുഞ്ഞറമുട്ടി ഹാജി, സൈതലവി ഹാജി, ആയിഷക്കുട്ടി, ഖദീജ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!