ബോളിവുഡ് ഹാസ്യതാരം ഭാരതി സിംഗ് അറസ്റ്റില്‍

മുംബൈ : മയക്കുമരുന്ന് കേസില്‍ ബോളിവുഡ് ഹാസ്യതാരം ഭാരതി സിംഗിനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ അറസ്റ്റ് ചെയ്തു.ഇവരുടെ വീട്ടില്‍ നിന്നും ലഹരി മരുന്ന് കണ്ടെടുത്തതിനെ തുടര്‍ന്ന് ഭാരതിയെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയയെയും എന്‍സിബി കസ്റ്റഡിയിലെടുത്തിരുന്നു.

ചോദ്യം ചെയ്യലില്‍ ഇരുവരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് കുറ്റം സമ്മതിച്ചതായാണ്
എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ടെലിവിഷന്‍ ചാനലുകളിലെ ഹാസ്യ പരിപാടികളിലൂടടെയും റിയാലിറ്റി ഷോകളിലുടെയും ശ്രദ്ധേയയാണ് ഭാരതി.

Share news
error: Content is protected !!
Scroll to Top