അല്‍ഫോണ്‍സ് പുത്രനെന്ന് പറഞ്ഞ് നടിമാര്‍ക്കും സ്ത്രീകള്‍ക്കും വ്യാജ കോളുകള്‍; പരാതി നല്‍കി സംവിധായകന്‍

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രാനാണെന്ന് പറഞ്ഞ് നടികള്‍ക്കും സ്ത്രീകള്‍ക്കും വ്യാജ ഫോണ്‍ കോളുകള്‍. താനാണെന്നു പറഞ്ഞ് 9746066514, 9766876651 എന്നീ നമ്പറുകളില്‍ നിന്നാണ് വ്യാജ കോളുകള്‍ വരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംവിധായകന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതരികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഈ നമ്പറുകളില്‍ നിന്ന് തന്റെ പേര് പറഞ്ഞ് വിളിച്ചാല്‍ വ്യക്തിപരമായിട്ടുള്ള വിവരങ്ങളോ ചിത്രങ്ങളോ , വീഡിയോകളോ നല്‍കരുതെന്നും അല്‍ഫോണ്‍സ് പറയുന്നു.

ഈ നമ്പറിലേക്ക് താന്‍തന്നെ വിളിച്ചതായും അപ്പോള്‍ അല്‍ഫോണ്‍സ് പുത്രനാണെന്നാണ് പറഞ്ഞത്.

തന്റെ പേരില്‍ നടക്കുന്ന വ്യാജ കോളിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് അദേഹം പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •