ദില്ലി: പട്ടിക ജാതി പീഡന നിയമത്തില്‍ സുപ്രീംകോടതിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം. അക്രമത്തില്‍ നാലുപോര്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഗ്വാളിയോര്‍, മൊറേന എന്നിവിടങ്ങളില്‍ ഉള്ളവരാണ് കൊല്ലപ്പെട്ടത്.
ഗ്വാളിയോറിലും മൊറേനയിലും പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ ബാര്‍മേറില്‍ കാറുകളും കെട്ടിടങ്ങളും പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിക്കുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഒഡീഷയില്‍ സാംബല്‍പുരില്‍ സമരക്കാര്‍ ട്രെയിന്‍ സര്‍വീസ് തടഞ്ഞു. പട്ടികജാതി, വര്‍ഗ പീഡനനിയമം ദുരുപയോഗം ചെയ്ത് സത്യസന്ധരെ കേസില്‍ കുടുക്കി ഉടന്‍ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണം എന്ന സുപ്രീം കോടതി ഉത്തരവിലാണ് പ്രതിഷേധം. അതെസമയം 32 ശതമാനം ദളിതരുള്ള പഞ്ചാബില്‍ സര്‍ക്കാര്‍ പൊതുഗതാഗതം നിര്‍ത്തിവെച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിച്ചിടും, മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഒരു ദിവസത്തേക്ക് റദ്ദാക്കി. സിപിഐയും കോണ്‍ഗ്രസും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.




