HIGHLIGHTS : Bharatamba again at the event at Raj Bhavan; Minister V Sivankutty boycotts the event
തിരുവനന്തപുരം: രാജ്ഭവനിലെ സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ച ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യസമന്ത്രി വി ശിവന്‍ കുട്ടി. രാജ്ഭവനെ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും മുന്‍ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെക്കാള്‍ കടുത്ത രാഷ്ട്രീയ നിലപാട് സ്വകരിക്കുന്നയാളാണ് ഇപ്പോഴത്തെ ഗവര്‍ണറെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളില്‍ ഒരുകാരണവശാലും രാഷ്ട്രീയ ചിഹ്നങ്ങളോ, മതപരമായ അടയാളങ്ങളോ അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവന്‍കുട്ടി.

സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടിയായിരുന്നു രാജ്ഭവനില്‍ നടന്നത്. രാജ്ഭവനില്‍ നിന്നുള്ള അറിയിപ്പില്‍ ഭാരതാംബയുടെ മുന്നിലെ പുഷ്പാര്‍ച്ചനയെ പറ്റി തന്നെ അറിയിച്ചിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കാര്യപരിപാടിയില്‍ അത്തരമൊരു പരിപാടി ഉണ്ടായിരുന്നില്ല. സര്‍ക്കാരും രാജ്ഭവനും സംയുക്തമായി നടത്തുന്ന പരിപാടിയില്‍ ഇത്തരം രാഷ്ട്രീയ ചിഹ്നങ്ങള്‍ ബോധ്യപ്പെടുന്ന ചിത്രം വച്ച് വിളക്കു കത്തിക്കുന്നത് ശരിയല്ലെന്നും അതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു. ചടങ്ങില്‍ ഭാരതാംബയ്ക്ക് പകരം മഹാത്മഗാന്ധിയുടെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ ചിത്രമായിരുന്നെങ്കില്‍ അത് അന്തസ്സായേനെയെന്നും മന്ത്രി പറഞ്ഞു.
രാജ്ഭവനെ ഗവര്‍ണര്‍ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഇന്ത്യ എന്റെ രാജ്യമാണ്. ഭരണഘടനയാണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്രസങ്കല്‍പ്പവും അതിനു മുകളില്‍ അല്ല എന്ന് പ്രിയപ്പെട്ട കുട്ടികളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രസംഗത്തില്‍ പറഞ്ഞു. ഗവര്‍ണറുടെ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ച് യോഗത്തില്‍നിന്ന് വാക്കൗട്ട് ചെയ്യുന്നതായി അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.
നേരത്തെയുണ്ടായിരുന്ന ഗവര്‍ണറെക്കാള്‍ കടുത്ത രാഷ്ട്രീയനിലപാട് സ്വീകരിക്കുന്നയാളാണ് ഇപ്പോഴത്തെ ഗവര്‍ണര്‍. ഭാരതാംബയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടും വളരെ അഹങ്കാരത്തോടെയും ധിക്കാരത്തോടെയുമാണ് ഗവര്‍ണറുടെ പെരുമാറ്റം. രാജ്ഭവന്‍ രാഷ്ട്രീയക്കാരുടെ കുടുംബസ്വത്തല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചാല്‍ കുട്ടികള്‍ പരിപാടിക്ക് പോകില്ല. മാന്യമായി നടത്തുന്ന പരിപാടിയായതുകൊണ്ടാണ് കുട്ടികള്‍ പോയത്. കുട്ടികളെ അവിടെ നിന്ന് ഇറക്കിക്കൊണ്ടുവരാതിരുന്നത് തന്റെ മാന്യത കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു