ദെനാലി പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്‍വതാരോഹകന്‍ ഷെയ്ക് ഹസന്‍ ഖാനെ ബേസ് ക്യാമ്പിലെത്തിച്ചു

HIGHLIGHTS : Malayali mountaineer Sheikh Hassan Khan, who was trapped on Mount Denali, was brought to base camp.

വടക്കേ അമേരിക്കയിലെ ദെനാലി പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്‍വതാരോഹകന്‍ ഷെയ്ക് ഹസന്‍ ഖാനെയും ,ഒപ്പമുള്ള തമിഴ്‌നാട് സ്വദേശിയെയും ബേസ് ക്യാമ്പിലെത്തിച്ചെന്ന് അലാസ്‌ക ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കാന്‍ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസന്‍ ഖാന്‍ കൊടുങ്കാറ്റില്‍പ്പെട്ടത്. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ പര്‍വതത്തിന് 17000 അടി മുകളിലുള്ള ബേസ് ക്യാംപിലാണ് ഹസന്‍ ഉള്ളത്. ഭക്ഷണവും വെള്ളവും ഇല്ലാത്ത ക്യാംപില്‍ രക്ഷാദൗത്യം ദുഷ്‌കരമായിരുന്നു. എവറസ്റ്റ് കൊടുമുടിയടക്കം കീഴടക്കി വാര്‍ത്തകളില്‍ ഇടം പിടിച്ച ഷെയ്ക് ഹസന്‍ ഖാന്‍ ധനകാര്യ വകുപ്പില്‍ സെക്ഷന്‍ ഓഫീസറാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!