Section

malabari-logo-mobile

രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ്മ മുഖ്യമന്ത്രി

HIGHLIGHTS : Bhajanlal Sharma Chief Minister of Rajasthan

ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ്മ മുഖ്യമന്ത്രിയാകും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം.  തെരഞ്ഞെടുപ്പില്‍ ജയിച്ച മൂന്ന് സംസ്ഥാനത്തും ബിജെപി പുതുമുഖങ്ങളെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത്. വിഷ്ണു ദേവ് സായ് ആണ് ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയായത്. മധ്യപ്രദേശില്‍ മുന്‍ മന്ത്രിയും ഉജ്ജെയിന്‍ എംഎല്‍എയുമായ മോഹന്‍ യാദവിനെയാണ് മുഖ്യമന്ത്രിയാക്കിയത്. മുന്‍ മുഖ്യമന്ത്രി വസുന്ധര തന്നെയാണ് ആദ്യ തവണ എംഎല്‍എ ആയിട്ടുള്ള ഭജന്‍ലാലിന്റെ പേര് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

സംഗനേര്‍ മണ്ഡലത്തിലെ എംഎല്‍എയായ ഭജന്‍ലാല്‍ ശര്‍മ്മ ആര്‍എസ്എസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയതായിരുന്നു. ദീര്‍ഘകാലം ബിജെപി ജനറല്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന രാജകുടുംബാംഗം ദിയാകുമാരി ഉപമുഖ്യമന്ത്രിയാകും. മന്ത്രിസഭയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രേംചന്ദ് ബൈഡ്‌വയും ഉപമുഖ്യമന്ത്രിയാകും.

sameeksha-malabarinews

മധ്യപ്രദേശില്‍ 18 വര്‍ഷത്തിലേറെ മുഖ്യമന്ത്രിയായിരുന്ന, വലിയ ജനപിന്തുണയുണ്ടായിരുന്ന ശിവരാജ് സിംഗ് ചൗഹാന്‍ അവസാന നിമിഷം വരെ കരുക്കള്‍ നീക്കിയിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ഇവിടെയും നിര്‍ണായകമായി. രോഷം മറികടക്കാനാണ് ഒബിസി വിഭാഗത്തില്‍ നിന്ന് പുതുമുഖത്തെ കൊണ്ടുവന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!