Section

malabari-logo-mobile

താനൂരിൽ മീൻ വളർത്താനുപയോഗിച്ച പ്ലാസ്റ്റിക് പെട്ടിയിൽ വീണ് 2 വയസ്സുകാരൻ മരിച്ചു

HIGHLIGHTS : A 2-year-old boy died after falling into a plastic box used to grow fish in Tanur

താനൂര്‍: താനൂരില്‍ മീന്‍ വളര്‍ത്തുകയായിരുന്ന പ്ലാസ്റ്റിക് പെട്ടിയില്‍ വീണ് 2 വയസുള്ള കുട്ടി മരിച്ചു. കണ്ണന്തളി അല്‍നൂര്‍ സ്‌കൂളിന് സമീപം ഒലിയില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫഹ്‌മിമിനാണ് മരിച്ചത്. ഉച്ചക്ക് 12.30നാണ് സംഭവം. കുട്ടിയെ കാണാതായ വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് പെട്ടിയില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അടുക്കള മുറ്റത്ത് സഹോദരങ്ങള്‍ മീന്‍ വളര്‍ത്താന്‍ ഉപയോഗിച്ച മത്സ്യവില്‍പ്പനയ്ക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പെട്ടിയായിരുന്നു ഇത്. നിറയെ വെള്ളവുമുണ്ടായിരുന്നു. മാതാവ്: ഫൗസിയ. പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരൂര്‍ ഗവ.ജില്ലാ ആശുപത്രയിലേക്ക് മാറ്റി. പിതാവ് തിരുപ്പൂരില്‍ ബേക്കറി ജോലിക്കാരനാണ് -സഹോദരങ്ങള്‍: മുഹമ്മദ് ഫര്‍സീന്‍ , ഷിഫു. – കബറടക്കം ബുധനാഴ്ച ഒരു മണിക്ക് പനങ്ങാട്ടൂര്‍ ജുമാമസ്ജിദില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!