Section

malabari-logo-mobile

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഇക്കുറി കൂടുതല്‍ മികവോടെ സംഘാടക സമിതി യോഗം ചേര്‍ന്നു

HIGHLIGHTS : Beypur Water Fest organized the meeting with more excellence this time

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് സീസണ്‍ മൂന്ന് ദേശീയ ശ്രദ്ധ നേടുന്ന രീതിയില്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. മുന്‍ വര്‍ഷങ്ങളെക്കാള്‍ വിപുലമായ രീതിയില്‍ ഇത്തവണ വാട്ടര്‍ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. ഡിസംബര്‍ 27 മുതല്‍ 30 വരെയാണ് വാട്ടര്‍ ഫെസ്റ്റ്.

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഇത്തവണ കോഴിക്കോട് നഗരത്തിലേക്കും വ്യാപിപ്പിക്കും. കോഴിക്കോട് ബീച്ചില്‍ ഉള്‍പ്പടെ പരിപാടികള്‍ സംഘടിപ്പിക്കും. രാജ്യാന്തര വിനോദസഞ്ചരികളെ കൂടെ ആകര്‍ഷിക്കുന്ന നിലയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുക. പാര്‍ക്കിംഗ്, ഗതാഗത തടസ്സം, ജങ്കാര്‍ സര്‍വീസ് തുടങ്ങിയ കാര്യങ്ങള്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് എകോപിപ്പിക്കും.

sameeksha-malabarinews

യോഗത്തില്‍ കോര്‍പ്പറേഷന്‍ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ കൃഷ്ണകുമാരി, കൗണ്‍സിലര്‍മാരായ ടി രജനി, ടി കെ ഷെമീന, വാടിയില്‍ നവാസ്, കൊല്ലരത്ത് സുരേശന്‍ എഡിഎം സി മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ കെ ഇ ബൈജു, ഡെപ്യൂട്ടി കലക്ടര്‍മാരായ ഇ അനിതകുമാരി, കെ. ഹിമ, ഫിഷറീസ് ഡി. ഡി പി. വി സതീശന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, ബേപ്പൂര്‍ മണ്ഡലം വികസന സമിതി ചെയര്‍മാന്‍ എം ഗിരീഷ്, ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഡി ടി പി സി സെക്രട്ടറി നിഖില്‍ ദാസ്, രാധാ ഗോപി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!