Section

malabari-logo-mobile

വയറിലെ കൊഴുപ്പ് (Belly fat)കുറയ്ക്കാം

HIGHLIGHTS : Belly fat can be reduced

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍?
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ അദ്യം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഭക്ഷണകാര്യത്തിലാണ്. പോഷകസമൃദ്ധവും, സമീകൃതവുമായ ഭക്ഷണക്രമമാണ് വേണ്ടത്.

– പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുക.

sameeksha-malabarinews

– കഴിക്കുന്ന ഭക്ഷണം അമിതമാകാതിരിക്കാന്‍, എത്ര കഴിക്കണമെന്ന അളവ് ശ്രദ്ധിക്കുക. തൃപ്തി തോന്നുമ്പോള്‍ കഴിക്കുന്നത് നിര്‍ത്തുക.

– ദിവസവും 8-10 ഗ്ലാസ് വെള്ളംകുടിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും, വിശപ്പ്, അമിതഭക്ഷണം കഴിക്കുന്നത് എന്നിവ നിയന്ത്രിക്കാനും സഹായിക്കുന്നു.

– പതിവായി വ്യായാമം ചെയ്യുന്നതും belly fat കുറയ്ക്കാന്‍ സഹായിക്കും.
വയറിലെ പേശികളെ ലക്ഷ്യമിടുന്ന വ്യായാമങ്ങളും, HIIT വര്‍ക്ക്ഔട്ടുകളും ചെയ്യുക. തുടര്‍ച്ചയായുള്ള വ്യായാമം കൂടുതല്‍ കലോറി കുറയ്ക്കാന്‍ സഹായിക്കും.

-ഉറക്ക ഷെഡ്യൂള്‍ പിന്തുടരുക. കൃത്യമായ ഉറക്കം ലഭിക്കേണ്ടത് അത്യാവിശമാണ്. ഉറക്കക്കുറവ് വിശപ്പിന്റെ ഹോര്‍മോണുകളെ തടസ്സപ്പെടുത്തുന്നു, ഇതുവഴി അമിതഭക്ഷണം കഴിക്കുകയും belly fat കൂടുകയും ചെയ്യുന്നു.

– Belly Fat കൂട്ടുന്നതില്‍ സ്ട്രെസിന് പ്രധാനപങ്കുണ്ട്. വിട്ടുമാറാത്ത സമ്മര്‍ദ്ദം വയറിലെ കൊഴുപ്പ് കൂടാന്‍ കാരണമാകുന്നു. മെഡിറ്റേഷന്‍, യോഗ എന്നിവ ചെയ്തുകൊണ്ട് സമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി belly fat കുറയ്ക്കാനും സഹായിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!