വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടാകും; വടക്കുന്നാഥക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിങ് വിലക്കി ഹൈക്കോടതി

തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിങ് വേണ്ടെന്ന് ഹൈക്കോടതി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനാണ് ഹൈക്കോടതി ഉത്തരവ് നല്‍കിയത്. സിനിമ ഷൂട്ടിങ്ങിന് അനുമതി നിഷേധിച്ച ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. മൈതാനത്ത് ഷൂട്ടിങ്ങിന് അനുമതി നല്‍കിയാല്‍ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കോടതി വിലയിരുത്തി.

വിശ്വാസികള്‍ക്ക് ക്ഷേത്രത്തിലേക്ക് പോകാന്‍ നിയന്ത്രണം വരും. ബൗണ്‍സേഴ്‌സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതിയുമുണ്ടാകും. അതിനാല്‍ വിശ്വാസികള്‍ക്ക് നിയന്ത്രണം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മൈതാനത്ത് അനുമതി നല്‍കരുതെന്ന് കോടതി ഉത്തരവ് നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top