ബീഫ് പ്രസ്താവന വിവാദം; റണ്‍ബീര്‍ ആലിയ താര ദമ്പതികളെ തടഞ്ഞ് ഉജ്ജയിന്‍ ക്ഷേത്രത്തില്‍ പ്രതിഷേധം

ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് സന്ദര്‍ശനത്തില്‍ ഉജ്ജയിന്‍ ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധം. വലതുപക്ഷ ഗ്രൂപ്പായ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു സമരം.

തങ്ങളുടെ വരാനിരിക്കുന്ന ‘ബ്രഹ്‌മാസ്ത്ര’ എന്ന സിനിമയുടെ വിജയത്തില്‍ അനുഗ്രഹം തേടിയാണ് ഇരുവരും എത്തിയത്. ചിത്രത്തിന്റെ സംവിധായകന്‍ അയന്‍ മുഖര്‍ജിയും ഒപ്പമുണ്ടായിരുന്നു. ഉജ്ജയിനില്‍ എത്തുന്നതിന് മുമ്പ് ഒരു വീഡിയോ പുറത്തുവിട്ട് ദമ്പതികള്‍ തങ്ങളുടെ വരവ് അറിയിച്ചിരുന്നു.

തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തേക്കുറിച്ച് റണ്‍ബീര്‍ പറയുന്ന പഴയ ഒരു വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വൈറലായത്. ഇഷ്ടഭക്ഷണങ്ങളെന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് ഭക്ഷണങ്ങള്‍ വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും റണ്‍ബീര്‍ പറഞ്ഞു. ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഇരുവരെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ബജ്‌റംഗ്ദള്‍. ആലിയ ഭട്ട് ഗര്‍ഭിണിയായതിനാല്‍ തര്‍ക്കങ്ങള്‍ക്കിടയില്‍ ക്ഷേത്രത്തില്‍ പോകേണ്ടെന്നാണ് താരങ്ങളുടെ നിലപാട്. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ദര്‍ശനം നടത്താന്‍ കഴിയാതെ ഇന്‍ഡോറിലേക്ക് മടങ്ങി. ഇന്‍ഡോറില്‍ നിന്ന് അവര്‍ വിമാനത്തില്‍ മുംബൈയിലേക്ക് പോകുമെന്ന് ഉജ്ജയിന്‍ കളക്ടര്‍ ആശിഷ് സിംഗ് പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top