ഉണ്ണികൃഷ്ണന്‍ യവനികയെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആദരിച്ചു

താനൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംവിധായകും ചിത്രകാരനുമായ ഉണ്ണികൃഷ്ണന്‍ യവനികയെ ആദരിച്ചു.

ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന ഓണം ഫെസ്റ്റിന്റെ ഭാഗമായാണ് ഉണ്ണികൃഷ്ന്‍ യവനികയെ ആദരിച്ചത്.

നിരവധി ഹൃസ്വ ചിത്രങ്ങള്‍, ഡോക്യുമെന്ററി, ഡോക്യൂഫിക്ഷന്‍ തുടങ്ങിയവ സംവിധാനം ചെയ്ത ഉണ്ണികൃഷ്ണന്‍ യവനികയുടെ 2000-ല്‍ പുറത്തിറങ്ങിയ എയ്ഡ്സ് സംബന്ധമായ വിഷയം പറഞ്ഞ ‘നീതുവിന്റെ സങ്കടങ്ങള്‍’ ആണ് ആദ്യ പ്രൊജക്റ്റ്. കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ഈ ചിത്രം പിന്നീട് UNESCO ചലച്ചിത്രോത്സവത്തിലേക്ക് സെലക്ഷന്‍ ലഭിച്ചു.

ഒരു കവിതയുടെ ദൃശ്യാവിഷ്‌കാരമായ ‘പരിലേഖത്തിന് ‘ ബാലന്‍ കെ. നായര്‍ പുരസ്‌കാരവും, അഫ്മ പുരസ്‌കാരവും, NE ടെലിവിഷന്‍ പുരസ്‌കാരവും ലഭിച്ചു. 20ലധികം മ്യൂസിക് വീഡിയോകളും ഇക്കാലയളവില്‍ സംവിധാനം ചെയ്തു.

താനൂരിന്റെ പാട്ടുകാരനായിരുന്ന സത്യന്‍ താനൂരിന്റെ ജീവിതം വരച്ചുകാട്ടിയ ‘ഇതിലെ ഏകനായ് ‘ഏറെ ശ്രദ്ധ നേടി. മലയാളം സര്‍വ്വകലാശാല സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലില്‍ ഇത് പ്രദര്‍ശിപ്പിച്ചു.

സാമൂഹ്യവിഷയങ്ങളോട് സംവദിക്കുന്ന ‘പാട്ടും കൊട്ടും’ എന്ന സ്ട്രീറ്റ് ബാന്‍ഡില്‍ പെര്‍ഫോമര്‍ കൂടിയാണ് ഉണ്ണികൃഷ്ണന്‍.

താനൂര്‍ ചാഞ്ചേരിപ്പറമ്പ് സ്വദേശിയായ കോങ്ങാട്ടില്‍ രാവുണ്ണി-ശ്രീമതി എന്നിവരുടെ ഇളയ മകനാണ് ഉണ്ണികൃഷ്ണന്‍.

 

 

Share news
error: Content is protected !!
Scroll to Top