Section

malabari-logo-mobile

കപ്പ ബിരിയാണി

HIGHLIGHTS : Beef Kappa Biryani

കപ്പഒരു കിലോ

മാട്ടിറച്ചിഒരു കിലോ

sameeksha-malabarinews

സവാള അരിഞ്ഞത്മൂന്ന്

ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് – 2 ടീ സ്പൂൺ

കറിവേപ്പിലഒരു പിടി

മുളകുപൊടി  4 ടീ സ്‌പൂൺ

മല്ലിപ്പൊടി – 2 1/2 ടീ സ്‌പൂൺ

മഞ്ഞൾപ്പൊടി -1/4 ടീ സ്‌പൂൺ

ഗരംമസാലപ്പൊടി -1/2 ടീ സ്‌പൂൺ

കുരുമുളകുപൊടി – 1/2 ടീ സ്‌പൂൺ

ഉപ്പ്പാകത്തിന്

തേങ്ങ ചിരകിയത്അര മുറി

മസാലപ്പൊടിഒരു നുള്ള്

പാകം ചെയ്യുന്ന വിധം :-

കപ്പ വേവിച്ച് വെള്ളം വാർത്തു വയ്ക്കുക. ഇറച്ചി കഴുകി വൃത്തിയാക്കി സവാള അരിഞ്ഞത് , ഇഞ്ചി വെളുത്തുള്ളിഅരിഞ്ഞത് , കറിവേപ്പില , മുളകുപൊടി , മല്ലിപ്പൊടി, മഞ്ഞൾപ്പൊടി , ഗരംമസാലപ്പൊടി , കുരുമുളകുപൊടി , ഉപ്പ്എന്നിവ ചേർത്തിളക്കി വേവിക്കുക.

മറ്റൊരു പാത്രത്തിൽ തേങ്ങ വറുത്തെടുക്കുക. ചുവന്നു വരുമ്പോൾ ഓരോ നുള്ളു വീതം മല്ലിപ്പൊടിയുംമുളകുപൊടിയും മസാലപ്പൊടിയും ചേർത്തിളക്കി വാങ്ങി,  അരച്ചു വയ്ക്കുക.

ഇറച്ചി വെന്തു വെള്ളം വറ്റുമ്പോൾ വേവിച്ചൂറ്റിയ കപ്പ ചേർത്തു നന്നായി യോജിപ്പിക്കുക. അതിലേക്കു വറുത്തരച്ചതേങ്ങാ മിശ്രിതം ചേർത്തു ഉടച്ച് ചൂടോടെ വിളമ്പുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!