
തൃശൂര്‍ വേലൂരിലുള്ള ചുങ്കത്ത് കിടക്ക നിര്‍മ്മാണ കമ്പനിയില്‍ തീ പിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് തീ പിടിത്തം ഉണ്ടായത്.
നാല് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
കുന്ദംകുളം, വടക്കാഞ്ചേരി ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




