
ആലപ്പുഴ പൊന്നാംവെളി ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വാന്‍ ഡ്രൈവര്‍ എറണാകുളം ചൊവ്വര സ്വദേശി ബിജു, പട്ടണക്കാട് സ്വദേശി വാസുദേവന്‍ എന്നിവരാണ് മരിച്ചത്.
രാവിലെ ആറു മണിയോടെയാണ് അപകടം നടന്നത്. പിക്കപ്പ് വാനിന്റെ പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ പുറകില്‍ വന്ന ലോറിയിടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വെച്ചുതെന്നെ ഇരുവരും മരിച്ചു.
വാനിന്റെ ടയര്‍ മാറ്റിയിടാനി സഹായിക്കാന്‍ എത്തിയതായിരുന്നു വാസുദേവന്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




