Section

malabari-logo-mobile

സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്; 21 മുതല്‍ സ്‌കൂളുകള്‍ വൈകീട്ടുവരെ; ശനിയാഴ്ചയും പ്രവൃത്തി ദിനം

HIGHLIGHTS : Schools return to normal; Schools from 21 until evening; Saturday and working day; All children should come;

സംസ്ഥാനത്ത സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്. സ്‌കൂളുകളില്‍ ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ നാളെ പുനരാരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ ബാച്ചടിസ്ഥാനത്തിലാകും ക്ലാസുണ്ടാകുക. ഫെബ്രുവരി 19 വരെ ഈ നിലയിലായിരിക്കും തുടരുക. 21-ാം തിയതി മുതല്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ മുഴുവന്‍ കുട്ടികളേയും ഉള്‍പ്പെടുത്തി സാധാരണ രീതിയിലുള്ള പഠനം നടത്താനുള്ള ക്രമീകരണമാണ് ഏര്‍പ്പാടാക്കിയിട്ടുള്ളത് എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. രാവിലെ മുതല്‍ മുതല്‍ വൈകുന്നേരം വരെ ക്ലാസുണ്ടാകും.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും സ്‌കൂളുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിദിനമായിരിക്കും. എല്ലാ അങ്കണവാടികള്‍, ക്രഷുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍ എന്നിവയും തിങ്കളാഴ്ച തുറക്കുന്നുണ്ട്. ഉച്ചവരെയായിരിക്കും ഇവര്‍ക്ക് ക്ലാസുകള്‍. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. 10, 11, 12 ക്ലാസുകള്‍ കഴിഞ്ഞ തിങ്കളാഴ്ച പുനരാരംഭിച്ചിരുന്നു. ബാച്ച് തിരിഞ്ഞ് വൈകുന്നേരം വരെയാണ് ഈ ക്ലാസുകള്‍ നടക്കുന്നത്. 21 മുതല്‍ ഇവര്‍ക്ക് സാധാരണ നിലയിലേക്ക് മാറും.

sameeksha-malabarinews

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ഫെബ്രുവരി 28-നകം പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും തുടര്‍ന്ന് റിവിഷന്‍ ഘട്ടത്തിലേക്ക് പോകണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!