പരപ്പനങ്ങാടി കോര്‍ട്ട് കോംപ്ലക്‌സില്‍ ബ്യൂട്ടിഫിക്കേഷന്‍ നടത്തുകയും ഗാര്‍ഡന്‍ ചെയര്‍ സ്ഥാപിക്കുകയും ചെയ്തു

HIGHLIGHTS : Beautification carried out and garden chairs were installed at the Parappanangadi Court Complex.

cite

ബാര്‍ അസോസിയേഷനും പരപ്പനങ്ങാടി ലയണ്‍സ് ക്ലബ്ബും സീനത്ത് സില്‍ക്സ് ആന്‍ഡ് സാരീസും ചേര്‍ന്ന് പരപ്പനങ്ങാടി കോര്‍ട്ട് കോംപ്ലക്‌സില്‍ ബ്യൂട്ടിഫിക്കേഷന്‍ നടത്തുകയും ഗാര്‍ഡന്‍ ചെയര്‍ സ്ഥാപിക്കുകയും ചെയ്തു. സ്‌പെഷ്യല്‍ കോര്‍ട്ട് ഡിസ്ട്രിക്റ്റ് ജഡ്ജ് ഫാത്തിമ ബീവി ഉദ്ഘാടനം ചെയ്തു.

ലയണ്‍സ് ക്ലബ് പ്രസിഡന്റ് മൃണാള്‍ സിപി സ്വാഗതം പറഞ്ഞ യോഗത്തില്‍ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് ഹനീഫ അധ്യക്ഷസ്ഥാനം വഹിച്ചു.

മുന്‍സിഫ് അശ്വിനി നളിന്‍, മജിസ്‌ട്രേറ്റ് നോവ ജോസ്, ബാര്‍ കൗണ്‍സില്‍ മെമ്പര്‍ പി സി മൊയ്തീന്‍, അഡ്വ. രാജേഷ്, അഡ്വ.സുമിപ്രിയ, അഡ്വ.കെ.പി സൈദലവി , അഡ്വ. കുഞ്ഞാലിക്കുട്ടിഎന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ലയണ്‍സ് ക്ലബ് സെക്രട്ടറി ഷാഹിന്‍ നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!