HIGHLIGHTS : Job opportunities


മലപ്പുറം പി എം ശ്രീ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ താഴെ പറയുന്ന തസ്തികകളിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വാക്ക് ഇന്‍ ഇന്‍വ്യൂ നടക്കും. മേട്രണ്‍ തസ്തികയിലേക്കുള്ള അപേക്ഷകര്‍ 35 നും 55 നും ഇടയില്‍ പ്രായമുള്ള 10-ാം ക്ലാസ്സ് പാസ്സായ സ്ത്രീകള്‍ ആയിരിക്കണം. അഭിമുഖം മെയ് 27ന് രാവിലെ ഒമ്പതിന് നടക്കും. ക്ലറിക്കല്‍ തസ്തികയിലേക്കുള്ള അപേക്ഷകര്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ 12-ാം ക്ലാസ്സ് പാസ്സായവരും കംപ്യൂട്ടര്‍ പ്രാവീണ്യമുള്ളവരുമായിരിക്കണം. അഭിമുഖം മെയ് 28 ന് രാവിലെ ഒമ്പതിന് നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി അഭിമുഖ തീയതിയില്‍ രാവിലെ ഹാജരാകണം. സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍ : 0494-2450350, 9447283109.

മഞ്ചേരി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ( ടിഎച്ച്എസ് )സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ (ഫോര്‍ വീലര്‍ സര്‍വീസ് ടെക്‌നീഷ്യന്‍-സീനിയര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍
(എന്റര്‍പ്രണര്‍ ഡവലപ്‌മെന്റ്)എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 29ന് ഉച്ചക്ക് രണ്ടിന് നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂളില്‍ ഹാജരാകണം . ഫോണ്‍: 7012844167, 9447535857, 9633654363.
തിരൂര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ ദേവീസഹായം എയിഡഡ് എല്‍.പി.സ്‌കൂളില്‍ നിലവിലുള്ള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചര്‍, ജൂനിയര്‍ അറബിക് അധ്യാപക ഒഴിവുകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനായി മെയ് 28ന് രാവിലെ 11 ന് അഭിമുഖം നടത്തും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
ലിങ്കില്‍ ക്ലിക്ക് ചെയ്യു