വടകരയിലെ കടല്‍ഭിത്തികള്‍ പുനര്‍നിര്‍മിക്കാന്‍ മൂന്ന് കോടിയുടെ ഭരണാനുമതി

HIGHLIGHTS : Administrative approval of Rs 3 crore to rebuild sea walls in Vadakara

cite

കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വടകര മണ്ഡലത്തിലെ പ്രധാന കടല്‍ഭിത്തികള്‍ പുനര്‍നിര്‍മിക്കാന്‍ മൂന്ന് കോടി രൂപയുടെ ഭരണാനുമതിയായതായി കെ കെ രമ എംഎല്‍എ അറിയിച്ചു.

വടകര നഗരസഭയിലെ ആനാട് കടല്‍ഭിത്തിക്ക് 1.75 കോടി, കുരിയാടി കടല്‍ഭിത്തിക്ക് 64 ലക്ഷം, ചോറോട് പഞ്ചായത്തിലെ കുരിയാടി കടല്‍ഭിത്തിക്ക് 61 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

കഴിഞ്ഞ തവണയുണ്ടായ കാലവര്‍ഷക്കെടുതിയില്‍ ഏറ്റവുമധികം ദുരിതമുണ്ടായത് ഈ മേഖലകളിലായിരുന്നെന്നും എത്രയും വേഗം പ്രവൃത്തി തുടങ്ങാന്‍ നടപടിയെടുക്കുമെന്നും എംഎല്‍എ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!