കോട്ടയം: ബിഡിജെഎസ് സീറ്റുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഔദ്യോഗിക പ്രഖ്യാപനം ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയത്ത് വെച്ച് നടക്കും. ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷിയായ ബിഡിജെഎസ് കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി സീറ്റുകളിലാണ് മത്സരിക്കുന്നത്.
കോട്ടയത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് ചേര്‍ത്തലയില്‍ ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം. ചാലക്കുടിയില്‍ എസ്എന്‍ഡിപി വനിതാ വിഭാഗം നേതാവ് ഇ എസ് ഷീബയും മാവേലിക്കരയില്‍ ബൈജു കലാശാലയും സ്ഥാനാര്‍ഥികളാകും. ഇടുക്കി സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ സംസ്ഥാന എക്‌സിക്യുട്ടിവ് യോഗം ചുമതലപ്പെടുത്തിയിരുന്നു.
ഉടുമ്പന്‍ചോല മുന്‍ എം എല്‍ എയും കേരളാ കോണ്‍ഗ്രസ് മുന്‍ നേതാവുമായ മാത്യു സ്റ്റീഫന്റെ പേരും ഇടുക്കി സീറ്റില്‍ പരിഗണനയിലുണ്ട്. ഇടുക്കിയിലെ ക്രൈസ്തവ സഭയുമായുള്ള മികച്ച ബന്ധമാണ് മാത്യു സ്റ്റീഫനിലേക്ക് എത്താന്‍ കാരണം. മുന്നണിയിലെ പ്രബല കക്ഷിയെന്ന നിലയില്‍ ബിജെപി യുമായി ആലോചിച്ചായിരിക്കും ബിഡിജെഎസ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അതിന് ശേഷം ഉച്ചയോടെ കോട്ടയത്ത് സ്ഥാനാര്‍ഥികളെ ഔദോഗികമായി പ്രഖ്യാപിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




