നിലമ്പൂര്‍ : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരന്റെ ഫോട്ടോവച്ച് ബിജെപി ഫ്‌ളക്സ് ബോര്‍ഡ്. കഴിഞ്ഞദി വസം ബിജെപിയില്‍ ചേര്‍ന്ന കെപിസിസി ജനറല്‍ സെക്രട്ടറിയും കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാലിനെ സ്വാഗതം ചെയ്ത് ബിജെപി നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റി സ്ഥാപിച്ച ബോര്‍ഡിലാണ് നരേന്ദ്ര മോദിക്കൊപ്പം കെ കരുണാകരന്റെ ഫോട്ടോയും ഇടംപിടിച്ചത്.
ലീഡര്‍ കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന് ബിജെപിയിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡ് വെള്ളിയാഴ്ച ഉച്ചയോടെയാണ് നിലമ്പൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രത്യ ക്ഷപ്പെട്ടത്. ഇത് നാണക്കേടാ യതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ബോര്‍ഡ് നശിപ്പിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




