Section

malabari-logo-mobile

ബാങ്ക് മാനേജര്‍ ചമഞ്ഞ് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

HIGHLIGHTS : Bank manager fraud; The youth was arrested

എടക്കര: ബാങ്ക് മാനേജര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ എറണാകുളം സ്വദേശി അറസ്റ്റില്‍. ഇടപ്പള്ളി വിടിസി മാളിയേക്കല്‍ റോഡ് അമൃതംഗൗരിയില്‍ കിശോര്‍ ശങ്കറി (39)നെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്ക് ഉദ്യോഗസ്ഥനെന്ന് ധരിപ്പിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങി പണം നല്‍കാതെ മുങ്ങിയ കേസിലാണ് പിടിയിലായത്.

ചുങ്കത്തറയിലെ മൊബൈല്‍ ഷോപ്പുടമയാണ് തട്ടിപ്പിന് ഇര യായത്. ഫെബ്രുവരി 27ന് ചെന്നൈ യാത്രക്കിടെ കനറാ ബാങ്ക് മാനേജരാണെന്ന് പറ ഞ്ഞ് കിശോര്‍ ശങ്കര്‍ ഇയാളെ പരിചയപ്പെടുകയായിരുന്നു. മഞ്ചേരിയില്‍ ഓഡിറ്റിങ്ങിന് വരുന്നുണ്ടെന്നും ഫോണ്‍ വേണമെന്നും ആവശ്യപ്പെട്ടു. ചുങ്കത്തറയി ലെ കടയില്‍വന്ന് മൂന്ന് മുന്തിയ ഫോണുകള്‍ വാങ്ങി പണം ഓണ്‍ലൈനായി നല്‍കാമെന്ന് പറഞ്ഞ് സ്ഥലംവിട്ടു. എന്നാല്‍ പണം ലഭിച്ചില്ല.

sameeksha-malabarinews

ഇതിനിടെ ലോണ്‍ തരപ്പെടുത്താമെന്ന് പറഞ്ഞ് വേറെയും തുക ആവശ്യപ്പെ ട്ടു. ഇതോടെ സംശയം തോന്നി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍ കി. എടക്കര പൊലീസിന്റെ കിശോര്‍ ശങ്കര്‍ അന്വേഷണ ത്തില്‍ ഇയാള്‍ മഞ്ചേരി ടൗണി ലെ മൊബൈല്‍ ഷോപ്പിലും എത്തിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച പിടികൂടുകയായിരുന്നു.

പ്രതി സംസ്ഥാനത്തിനകത്തും പുറത്തും നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. 2021ല്‍ തൃശൂരില്‍ സമാന കേസില്‍ പിടിയിലായി ജാമ്യത്തി ലാണ്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എടക്കര ഇന്‍സ്‌പെക്ടര്‍ അനീഷ്, എസ്ഐമാരായ റോ ബര്‍ട്ട്, ശിവകുമാര്‍, എം അസ്സൈ നാര്‍ എന്നിവരാണ് പ്രതിയെ പി ടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!