Section

malabari-logo-mobile

വിരാട് കോഹ്ലിയെ ബിസിസിഐ അപമാനിച്ചെന്ന് ആരാധകര്‍; ഗാംഗുലിക്കെതിരെ പ്രതിഷേധം ശക്തം

HIGHLIGHTS : BCCI insults Virat Kohli The protest against Ganguly is strong

Indian cricket team captain Virat Kohli speaks at a press conference ahead of the first one day international (ODI) cricket match between India and Australia at the Rajiv Gandhi International Cricket Stadium in Hyderabad on March 1, 2019. – The Australia cricket team is scheduled to play five one day international (ODI) matches against India. (Photo by NOAH SEELAM / AFP) / —-IMAGE RESTRICTED TO EDITORIAL USE – STRICTLY NO COMMERCIAL USE—– / GETTYOUT

ഡല്‍ഹി: വിരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയ സംഭവത്തില്‍ ബിസിസിഐക്ക് എതിരെ ആരാധകര്‍. കോഹ്ലിയെ അപമാനിക്കുകയാണ് ബിസിസിഐ ചെയ്തത് എന്നാണ് ആരാധകരുടെ പ്രതികരണം.

ക്യാപ്റ്റന്‍ എന്ന നിലയില്‍ വിരാട് കോഹ്ലിയുടെ നേട്ടങ്ങള്‍ പരാമര്‍ശിക്കാതെ ക്യാപ്റ്റന്‍സി മാറ്റം പ്രഖ്യാപിച്ച ബിസിസിഐ നടപടിയാണ് ആരാധകരെ ചൊടിപ്പിച്ചത്. #ShameONBCCI എന്ന ഹാഷ്ടാഗും ട്വിറ്റില്‍ ട്രെന്‍ഡിങ്ങാണ്.

sameeksha-malabarinews

2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനുള്ള താല്പര്യം കോഹ്ലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്വിന്റി20 ലോകകപ്പില്‍ ഇന്ത്യ മികവ് കാണിച്ചില്ലെങ്കില്‍ കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചു. ടി20 ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്തായതോടെയാണ് കോഹ്ലിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഇളകിയത്.

ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിക്കാന്‍ ബിസിസിഐ നല്‍കിയ 48 മണിക്കൂര്‍ സമയം പിന്നിട്ടിട്ടും കോഹ്ലി നിശബ്ദ പാലിച്ചതിനാലാണ് ബി സി സി ഐ തീരുമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!