
താനൂര്‍ :താനൂര്‍ വട്ടത്താണി കമ്പനിപടിഭാഗത്ത് നിരോധിച്ച പുകയില ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തിയ അതിഥി തൊഴിലാളി പിടിയില്‍. യു.പി. സ്വദേശിജയ്ഹിന്ദ് സോനക്കര്‍ ( 25 ) നെയാണ് പിടികൂടിയത്,
വിദ്യാര്‍ത്ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും നിരോധിച്ച പുകയില ഉത്പന്നങ്ങള്‍ അനധികൃതമായി കൈവശം വെച്ചു വില്‍പ്പന നടത്തിയവരാണ് പിടിയിലായത്.
താനൂര്‍ ഡി. വൈ.എസ്.പി പ്രമോദ് പി യുടെ നിര്‍ദേശപ്രകാരം താനൂര്‍ ഇന്‍സ്പെക്ടര്‍ ടോണി ജെ മറ്റം , എ .എസ് .ഐ സലേഷ് , സി.പി.ഒ മാരായ അനീഷ്, ഷൈന്‍ എന്നിവര്‍ പിടികൂടി അറസ്റ്റ് ചെയ്തു,
നിരോധിച്ച പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




