
ബെംഗളൂരു: കേരള സര്‍ക്കാരിന്റെ എന്‍ജിനിയറിങ്- ഫാര്‍മസി പ്രവേശന പരീക്ഷ (കീം) കേരളത്തിനു പുറത്ത് നടത്താന്‍ അനുമതി. 2025 കീം അപേക്ഷയില്‍ നിലവിലുള്ള പരീക്ഷ കേന്ദ്രങ്ങള്‍ക്കു പുറമേ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലാണ് കീം പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കി കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതു പ്രകാരം ബെംഗളൂരു കീം പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുക്കാം.
മതിയായ അപേക്ഷകള്‍ ലഭിച്ചാല്‍ മാത്രമായിരിക്കും പ്രസ്തുത കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തുകയുള്ളൂ എന്നും മതിയായ അപേക്ഷകര്‍ പ്രസ്തുത കേന്ദ്രങ്ങളില്‍ ഇല്ലാത്ത പക്ഷം പ്രവേശന പരീക്ഷ കമ്മിഷണര്‍ അനുവദിക്കുന്ന കേന്ദ്രത്തില്‍ പരീക്ഷക്ക് ഹാജരാകേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നു.
കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മലയാളി സംഘടനകളുടെയും ഏറെക്കാലമായുള്ള ആവശ്യമായിരുന്നു കീം പരീക്ഷ കേന്ദ്രം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




