Section

malabari-logo-mobile

പ്ലാസ്റ്റിക് നിരോധന ഉത്തരവ്:പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍

HIGHLIGHTS : തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്നതിനുള്ള എല്ലാത്തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെയും നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ബുധാഴ്ച മുതല്‍ പ്ര...

തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്നതിനുള്ള എല്ലാത്തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെയും നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ബുധാഴ്ച മുതല്‍ പ്രാബല്യത്തില്‍. കച്ചവട സ്ഥാപനങ്ങള്‍, വ്യക്തികള്‍, കമ്പനികള്‍, വ്യവസായങ്ങള്‍ എന്നിവര്‍ക്കെല്ലാം തന്നെ ഈ നിരോധനം ബാധകമാണ്.

നിയമ ലംഘനം നടത്തുന്ന പ്ലാസ്റ്റിക് നിര്‍മ്മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിട വില്‍പ്പനക്കാര്‍ എന്നിവര്‍ 10,000 രൂപ പിഴയടക്കേണ്ടിവരും. നിയമം രണ്ടാം തവണയും ലംഘിച്ചാല്‍ പിഴത്തുക 25,000 അടക്കേണ്ടിവരും. എന്നാല്‍ വീണ്ടും നിയമ ലംഘനം നടത്തിയാല്‍ 50,000 രൂപ പിഴയും സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതിയും റദ്ദാക്കും.

sameeksha-malabarinews

പ്ലാസ്റ്റിക് സഞ്ചികള്‍, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്‌ട്രോ, പ്ലാസ്റ്റിക്ക് ആവരണമുള്ള പേപ്പര്‍ കപ്പ്,പ്ലേറ്റ്, ബാഗ്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, പ്ലാസ്റ്റിക് കുടിവെള്ള കവര്‍, ബ്രാന്‍ഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ്, 500 മില്ലി ലിറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികള്‍, ഫ്‌ളക്‌സ്, ബാനര്‍ തുടങ്ങിയവയ്ക്കാണ് നിരോധനം.

അതെസമയം പാല്‍ക്കവര്‍, മത്സ്യം,മാംസം, ബ്രാന്‍ന്റഡ് ഉല്‍പ്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണം, വെള്ളവും മദ്യവും വില്‍ക്കുന്ന കുപ്പികള്‍ എന്നിവയ് നിരോധനമില്ല. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതിനു ശേഷം ബിവറേജസ് കോര്‍പ്പറേഷന്‍, കേരഫെഡ്, മില്‍മ, ജല അതോറിറ്റി, തുടങ്ങി മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍ ശേഖരിക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!