പോക്കറ്റടി; തിരൂരില്‍ രണ്ടുപേര്‍ അറസ്റ്റില്‍

തിരൂര്‍: പോക്കറ്റടിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. പൊന്നാനി കുഞ്ഞീരിയാകത്ത് വീട്ടില്‍ ഫാറൂഖ്(39), മൊയിന്റകത്ത് സിദ്ദീഖ്(54)എന്നിവരെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

റെയില്‍വേ സ്‌റ്റേഷന്‍ ബസ്റ്റോപ്പില്‍ നിന്നാണ് ഇവര്‍ യാത്രക്കാരന്റെ പേഴ്‌സ് പോക്കറ്റടിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്.

പ്രതികളെ മോഷണം നടത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പോലീസ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top