Section

malabari-logo-mobile

അവിവാഹിതരായ മുസ്ലിം യുവാക്കള്‍ക്ക്‌ ഇറാക്കില്‍ സന്ദര്‍ശനം നടത്താന്‍ വിലക്ക്‌

HIGHLIGHTS : മുംബൈ: അവിവാഹിതരും 30 വയസ്സിന്‌ താഴെ പ്രായമുള്ളവരുമായ മുസ്ലിം യുവാക്കള്‍ക്ക്‌ ഇറാഖ്‌ സന്ദര്‍ശിക്കുന്നതിന്‌ വിലക്കേര്‍പ്പെടുത്തി. ഇറാഖി സര്‍ക്കാറിന്...

imagesമുംബൈ: അവിവാഹിതരും 30 വയസ്സിന്‌ താഴെ പ്രായമുള്ളവരുമായ മുസ്ലിം യുവാക്കള്‍ക്ക്‌ ഇറാഖ്‌ സന്ദര്‍ശിക്കുന്നതിന്‌ വിലക്കേര്‍പ്പെടുത്തി. ഇറാഖി സര്‍ക്കാറിന്‌ കീഴിലുള്ള ഏജന്‍സിയായ അല്‍ഷായ നാസര്‍ ട്രാവല്‍സാണ്‌ ഇക്കാര്യത്തെ കുറിച്ച്‌ ടൂര്‍ ഓപ്പറേറ്റര്‍ മാര്‍ക്ക്‌ ഈ നിര്‍ദേശം നല്‍കിയത്‌.

അവിവാഹിതരായ 30 വയസ്സിന്‌ താഴെയുള്ള യുവാക്കള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമല്ലാതെ ഇറാഖിലേക്ക്‌ പോകാനായി അപേക്ഷ നല്‍കിയാല്‍ സ്വീകരിക്കരുത്‌ എന്നാണ്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. അതെസമയം ഇത്തരമൊരു നിര്‍ദേശം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക്‌ നല്‍കിയിട്ടില്ലെന്നാണ്‌ വിദേശകാര്യമന്ത്രാലയം പറഞ്ഞിരിക്കുന്നത്‌.

sameeksha-malabarinews

മെയ്‌ 23 നാണ്‌ ആരിഫ മജീദ്‌, ഫഹദ്‌ ഷെയ്‌ക്ക്‌, അമന്‍ ടെണ്ടര്‍,ഷാഹിം തങ്കി എന്നിവര്‍ 26 അംഗ തീര്‍ത്ഥാടക സംഘത്തിനൊപ്പം ബാഗ്‌ദാദിലേക്ക്‌ പോയത്‌. പിന്നീട്‌ ഇവരെ കാണാതാവുകയും ഇവര്‍ ഐസിസില്‍ ചേര്‍ന്നെന്ന വാര്‍ത്ത പുറത്തു വരികയുമായിരുന്നു. ഇതില്‍ ഐസിസില്‍ നിന്നും തിരിച്ചെത്തിയ ആരിഫ്‌ മജീദ്‌ ഇപ്പോള്‍ എന്‍ഐഎ കസ്‌റ്റഡിയിലാണുള്ളത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!