ദില്ലി: ബാലസോര്‍ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് റെയില്‍വെ ജീവനക്കാരെ സിബിഐ അറസ്റ്റ് ചെയ്തു. റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അരുണ്‍ കുമാര്‍ മഹന്ത, സെക്ഷന്‍ എഞ്ചിനീയര്‍ മുഹമ്മദ് അമീര്‍ ഖാന്‍, ടെക്‌നീഷ്യന്‍ പപ്പുകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവുകള്‍ നശിപ്പിക്കല്‍ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഈ മൂന്ന് ഉദ്യോഗസ്ഥരുടെ ഇടപെടലുകളാണ് അപകടത്തിനു കാരണമായത് എന്നാണ് സിബിഐ കണ്ടെത്തല്‍.
അപകടത്തിന് കാരണം സിഗ്‌നലിംഗ്, ഓപ്പറേഷന്‍സ് വിഭാഗങ്ങളുടെ വീഴ്ച്ചയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. റെയില്‍വേ സുരക്ഷ കമ്മീഷണര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് അടക്കം സിബിഐ സംഘത്തിന്റെ അറസ്റ്റിലേക്ക് നയിച്ചു. ബെഹനഗ സറ്റേഷനിലെ ജീവനക്കാര്‍ക്കെതിരെയാണ് റെയില്‍വേ സുരക്ഷ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ ഇവിടെ നടന്നിരുന്നു. എന്നാല്‍ ട്രെയിന്‍ കടത്തി വിടുന്നതിനു മുമ്പ് സിഗ്‌നലിങ് സംവിധാനം പരിശോധിക്കുന്നതിനുള്ള സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചില്ല. കൊറോമണ്ഡല്‍ എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിന്‍ ഇടിച്ചാണ് ബാലസോറില്‍ വന്‍ അപകടം നടന്നത്. ചരക്ക് ട്രെയിന്‍ കിടന്നിരുന്ന ട്രാക്കിലേക്ക് കൊറോമണ്ഡല്‍ എക്‌സ്പ്രസിന് പച്ച സിഗ്‌നല്‍ കിട്ടിയതാണ് അപകടത്തിന് കാരണം.
അപകടത്തില്‍ ഗൂഢാലോചനയും അട്ടിമറിയും സംശയിക്കുന്ന സാഹചര്യത്തില അന്വേഷണം സിബിഐക്ക് വിട്ടത്. എന്നാല്‍ അട്ടിമറിയെന്ന ആരോപണം സംബന്ധിച്ചു ഒന്നും സിബിഐ വ്യക്തമാക്കിയിട്ടില്ല. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥരുടെ അറസ്റ്റ്. സേഫ്റ്റി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് അര്‍ച്ചന ജോഷിയെ മാറ്റിയിരുന്നു. കര്‍ണാടക യെലഹങ്കയിലെ റയില്‍ വീല്‍ ഫാക്ടറി ജനറല്‍ മാനേജരായാണ് അര്‍ച്ചന ജോഷിയെ നിയമിച്ചത്. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ ജനറല്‍ മാനേജറായി അനില്‍ കുമാര്‍ മിശ്ര ചുമതലയേറ്റു.
ഒഡിഷയിലെ ബാസലോറിലാണ് രാജ്യത്തെ നടക്കിയ ദുരന്തമുണ്ടായത്. സംഭവത്തില്‍ 290 പേരാണ് മരിച്ചത്. ദുരന്തത്തില്‍ മരിച്ച 50 ഓളം പേരെ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




