കൊച്ചിയില്‍ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ട് വിമാനം അടുത്ത മാസംമുതല്‍

കൊച്ചി: വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റിക്കും കൊച്ചിക്കുമിടയില്‍ വിയറ്റ്‌ജെറ്റ് വിമാനങ്ങളുടെ നേരിട്ടുള്ള സര്‍വീസ് ആഗസ്ത് 12-ന് തുടങ്ങും. ഇന്ത്യക്കും വിയറ്റ്‌നാമിനും ഇടയില്‍ ആഴ്ചയില്‍ 32 വിമാനങ്ങള്‍വരെയാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാരം, സാമ്പത്തിക-, വ്യാപാര ബന്ധങ്ങള്‍ എന്നിവ വര്‍ധിക്കും.

കൊച്ചിക്കും ഹോചിമിന്‍ സിറ്റിക്കുമിടയില്‍ തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായി നാല് വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് വിയറ്റ്‌നാം അംബാസഡര്‍ ന്യൂയെന്‍ തങ് ഹായ്, വിയറ്റ്‌ജെറ്റ് വൈസ് പ്രസിഡന്റ് ഓഫ് കൊമേഴ്‌സ് ജെയ് എല്‍ ലിംഗേശ്വര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ വര്‍ഷം അഞ്ചുമാസം കൊണ്ട് ഇന്ത്യയില്‍ നിന്ന് 1,41,000 സഞ്ചാരികളാണ് വിയറ്റ്‌നാമിലെത്തിയത്. ഇത് ഒരു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷമെത്തുമെന്നാണ് പ്രതീക്ഷ. 2022-ല്‍ ഇന്ത്യയില്‍ നിന്നുള്ള വിയറ്റ്‌നാം സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി വര്‍ധിച്ച് 1,37,900ത്തില്‍ എത്തി.

ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒരു ഭാഗത്തേക്കുള്ള 5555 രൂപമുതലുള്ള നിരക്കും ബിസിനസ്, സ്‌കൈബോസ് ടിക്കറ്റുകള്‍ക്കുള്ള ഡിസ്‌കൗണ്ട് നിരക്കും അവതരിപ്പിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ www.vietjetair.com ല്‍ ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയും മുന്‍ അംബാസഡറുമായ വേണു രാജാമണി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രതിനിധി മനു ഗോപാലകൃഷ്ണപിള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top