തേഞ്ഞിപ്പലം: കാറില്‍ കടത്തുകയായിരുന്ന രണ്ട് കോടി രൂപയുടെ കുഴല്‍പ്പണവുമായി താമരശേരി സ്വദേശിയെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റുചെയ്തു. താമരശേരി പരപ്പന്‍ പൊയില്‍ കല്ലുവെട്ടുകുഴിയില്‍ അഷറഫ് (45)ആണ് പിടിയിലായത്.
ദേശീയപാത കാക്കഞ്ചേരിയില്‍ ഇന്നലെ രാവിലെ ആറരയോടെ തേഞ്ഞിപ്പലം ഇന്‍സ്പെക്ടര്‍ കെ ഒ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടികൂടിയത്. കാറിന്റെ മുന്‍ സീറ്റുകളുടെ അടിവശത്തായി പ്ലാറ്റ് ഫോമില്‍ നിര്‍മിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്.
കൊടുവള്ളിയില്‍നിന്ന് മലപ്പുറത്ത് വിവിധയിടങ്ങളില്‍ വിതരണത്തിനായി കൊണ്ടുവരികയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




