Section

malabari-logo-mobile

ബേക്കറി സ്റ്റൈൽ വെട്ടു കേക്ക്

HIGHLIGHTS : Bakery style Vettu cake

ആവശ്യമായ ചേരുവകൾ :-

മൈദ -1/2 കിലോ

sameeksha-malabarinews

മുട്ട – 3

പഞ്ചസാര -2 കപ്പ്

നെയ്യ്ഒരു ടേബിൾ സ്‌പൂൺ

പാൽഒരു ടേബിൾ സ്‌പൂൺ

വനില എസൻസ്അരടീ സ്പൂൺ

സോഡാപ്പൊടി -1/4 ടീ സ്പൂൺ

ഏലക്കായ -5

പാകം ചെയ്യുന്ന വിധം:-

മൈദയും സോഡാപ്പൊടിയും യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കുക. മുട്ട നന്നായി അടിച്ച് പഞ്ചസാര പൊടിച്ചത് , നെയ്യ് , പാൽ , വനില എസൻസ് , ഏലക്കായ് പൊടിച്ചത് എന്നിവ ചേർത്തിളക്കുക.

ഇതിലേക്കു ഇടഞ്ഞു വച്ചിരിക്കുന്ന മൈദ ചേർത്തു ചപ്പാത്തിക്കു കുഴയ്ക്കുന്നതു പോലെ നന്നായി കുഴച്ച്നന്നഞ്ഞ തുണികൊണ്ട് മുടിവയ്ക്കുക.

രണ്ടു മണിക്കുറിനുശേഷം അരയിഞ്ചു കനത്തിൽ പരത്തി ചതുരക്കഷണങ്ങളാക്കി മുറിക്കുക. ഓരോകഷണത്തിൻ്റെയും ഓരോ മൂല നടുക്കു നിന്നു താഴോട്ടു പിളർത്തി ഇതളുപോലെയാക്കണം.

എണ്ണ ചൂടാക്കി അതിൽ വറുത്തു കോരിയെടുക്കുക. കേക്ക് ടിന്നിലടച്ച് കേടാകാതെ സൂക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!