Section

malabari-logo-mobile

ബഹ്‌റൈനില്‍ 186 അനധികൃത ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

HIGHLIGHTS : മനാമ: രാജ്യത്ത് അനധികൃതമായി ടാക്‌സി സര്‍വീസ് നടത്തിവന്ന 186 ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. നാലുമസത്തിനുള്ളിലാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറസ...

മനാമ: രാജ്യത്ത് അനധികൃതമായി ടാക്‌സി സര്‍വീസ് നടത്തിവന്ന 186 ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. നാലുമസത്തിനുള്ളിലാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറസ്റ്റ് ചെയ്തത്. ലൈസന്‍സ് ഇല്ലാതെ തങ്ങളുടെ സ്വകാര്യ കാറുകള്‍ ടാക്‌സികളാക്കിയതിനാണ് ഇവരെ അറസ്‌ററ് ചെയ്തത്. അറസ്റ്റിലായ ഡ്രൈവര്‍മാര്‍ക്കെതിരെ നിയമനടപടി കൈക്കൊളളുമെന്ന് ഡെപ്യൂട്ടി ജനറല്‍ ഡയറക്ടര്‍ ഓഫ് ട്രാഫിക് ലെഫ്‌നന്റ് കേണല്‍ മുഹമ്മദ് അലി ദറാജി പറഞ്ഞു.

പിടിയിലായവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ബഹ്‌റൈന്‍ സ്വദേശികളല്ലാത്ത ഡ്രൈവര്‍മാര്‍ പിഴയും ജയില്‍ ശിക്ഷയും നാടുകടത്തലും നേരിടേണ്ടി വരും. ഫെബ്രുവരി 22 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലാണ് ഇവര്‍ അറസ്റ്റിലായത്. കേസുകള്‍ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

sameeksha-malabarinews

നിലവില്‍ രജിസ്റ്റര്‍ ചെയ്ത ബഹ്‌റൈനി ടാക്‌സി ഡ്രൈവര്‍മാരുടെ ഉപജീവനത്തിന് ഹാനികരമാകുന്ന ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ഗതാഗത വകുപ്പ് പരിശോധനകള്‍ തുടര്‍ന്നുവരികയാണ്. അനധികൃത ടാക്‌സി ഡ്രൈവര്‍മാരോട് സഹകരിക്കരുതെന്ന് പൊതുജനങ്ങളോടും അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിനായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് അധികൃതര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!